ബിസ്മില്ലാഹി റഹ്മാനി റഹീം
ദഅ്വത്തിന്റെ പരിശ്രമം ചെയ്യുന്ന എല്ലാവർക്കും വേണ്ടി ഹസ്രത്ത് മൗലാന യാഖൂബ് സാഹിബ് (ഡൽഹി) എഴുതിയ കത്തിന്റെ തർജ്ജിമയാണ് ഇത്.
ഉറുദുവിൽ എഴുതിയ കത്തിന്റെ ഒറിജിനലിന്റെ പകർപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
ദിനിന്റെ പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങൾക്ക്,
ഞാൻ മൗലാനാ യൂസഫ് (റഹ്.അ) യോടൊപ്പം 15 വർഷത്തിൽ കൂടുതലും അതിനുശേഷം മൗലാന ഇനാമുൽ ഹസ്സൻ(റഹ്.അ) യോടൊപ്പം ഏകദേശം 30 വർഷത്തിലധികവും നിസാമുദ്ദിനിൽ ഉണ്ടായിരുന്നു. ഈ നീണ്ട 50 വർഷത്തിൽ അല്ലാഹു എനിക്ക് ഈ രണ്ട് മഹാന്മാരുടെയും മുബാറക്കായ സാമിപ്യം തന്ന് അനുഗ്രഹിക്കുകയുണ്ടായി. കൂടാതെ നിസാമുദ്ദീനിലും വ്യത്യസ്തങ്ങളായ അനവധി യാത്രകളിലും ഈ മഹാന്മാരുടെ കൂടെതന്നെ സമയം ചിലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചു. രണ്ട് മഹാന്മാരുടെ മാർഗനിർദ്ദേശങ്ങളിലും മേൽനോട്ടത്തിലുമായി ഈ മഹത്തായ ദീനിന്റെ പരിശ്രമം ചെയ്യാനുള്ള വലിയ അവസരം അല്ലാഹു എനിക്ക് കനിഞ്ഞരുളി. തുടർച്ചയായ ഈ പരിചയ സമ്പന്നതയുടെ അടിസ്ഥാനത്തിൽ വലിയ ഉറപ്പോടെ എനിക്ക് പറയാൻ കഴിയും ” നമ്മുടെ മുതിർന്നവർ കാണിച്ചുതന്ന ദീനിന്റെ ഈ പരിശ്രമം അതിന്റെതായ പാതയിൽ നിന്നും വ്യതിചലിപ്പിക്കപ്പെട്ടു”.
നമ്മുടെ ഈ രണ്ട് മഹാന്മാരും അമീറന്മാരെന്ന നിലയിൽ
സർവ്വസ്വീകാര്യരായിരിന്നിട്ടും ഇമാറത്ത് അവകാശപ്പെടുകയോ, ആജ്ഞാസ്വരത്തിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. അവർ ഒരിക്കലും അവരുടെ വ്യക്തിപരമായ സ്വയം പ്രഖ്യാപനം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അവർ എല്ലായിപ്പോഴും മപ്പുറയനുസരിച്ച് നിലകൊള്ളുന്നവരായിരുന്നു. ഇന്ന് അവസ്ഥകൾ മുഴുവൻ തലകീഴായി മറിഞ്ഞിരിക്കുകയാണ്. ഇന്നവിടെ സ്വയം പ്രഖ്യാപിത അമീറും അതിനെ അംഗീകരിക്കത്തവരെ ബലമായി അംഗീകരിപ്പിക്കാനുള്ള തന്ത്രങ്ങളുമാണ് നടക്കുന്നത്. ഇതിന്റെയെല്ലാം ഫലമായി നിസ്സാമുദ്ദീനിൽ കാര്യങ്ങളെല്ലാം താറുമാറാകുകയും അത് വാക്കുതർക്കങ്ങളിലേക്കും ശാപവചനങ്ങളിലേക്കും നയിക്കുകയും ഹീനമായ കൈയ്യേറ്റങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരിക്കുകയാണ്.
നിസ്സാമുദ്ദീൻ ഉമ്മത്തിനെക്കുറിച്ച് ഫിക്റ് ചെയ്യുന്ന സ്ഥലമായിരുന്നു, ആത്മസംസ്കരണത്തിന്റെ ചുറ്റുപാടും, പരലോകത്തിന് വേണ്ടി തയ്യാറെടുക്കുകയും
ചെയ്യുന്ന ഇടമായിരുന്നു. ഇവിടെ വന്ന്ജനങ്ങൾ ഈ ഗുണങ്ങൾ നേടിയെടുത്തിരുന്നു. എന്നാൽ ഇന്നീസ്ഥലത്തിന്റെ ചുറ്റുപാട്, പരദൂഷണത്തിന്റെയും സംശയത്തിന്റെയും അപരാധം പറച്ചിലിന്റേയും ഇടമായി മാറിയിരിക്കുന്നു. ഇതുകാരണം ഇവിടെ വന്ന് നന്നാവേണ്ട ജനങ്ങൾ ഈ ദുർഗുണങ്ങളുടെ പ്രതിഫലനവുമായി മടങ്ങുന്ന അവസ്ഥയിലാണുള്ളത്. ആര് ഈ പരിശ്രമത്തിനെ അതിന്റെ തനതായ അവസ്ഥയിലേക്ക് (നഹജിലേക്ക്) കൊണ്ട് വരാൻ ശ്രമിക്കുന്നുവോ അവരെ അപകീർത്തിപ്പെടുത്താനും ചെറുതാക്കാനുമുള്ള പദ്ധതികൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്നു. (സ്വയം പ്രഖ്യാപിത) അമീറിന് പരിപൂണ്ണമായി കീഴങ്ങുന്നതിൽ മാത്രമാണ് രക്ഷയെന്ന ഒരു സങ്കല്പം പ്രചരിക്കപ്പെടുകയും അതിലേക്ക് ബ്രെയിൻവാഷ് ചെയ്യപ്പെടുകയും ചെയ്തു (അതിനു ശേഷം നിങ്ങളുടെ പ്രവർത്തികൾ എന്തുതന്നെയായാലും ശരി!). അഥവാ നിങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ, എത്ര വലിയ അത്മാർത്ഥതയുള്ള ആളാണെങ്കിലും, എത്ര വലിയ ത്യാഗം ചെയ്ത ആളാണെങ്കിലും ശരി നിങ്ങൾ രക്ഷപെടുകയില്ല!. ആത്മസംസ്കരണത്തിനുള്ള ചുറ്റുപാട്, പരലോകത്തേക്കുള്ള തയ്യാറെടുപ്പ്, ഉമ്മത്തിനെ കുറിച്ചുള്ള ഉത്കണ്ഠയും ചിന്തയും നേടിയെടുക്കുക, എന്നിവ നിസ്സാമുദ്ദീനിൽ നിന്നും മാഞ്ഞുപോയി. അതിന് പകരം സ്വാർത്ഥമായ അന്തരീഷം, ഏകാതിപത്യം, ദുനിയാനോടുള്ള സ്നേഹം എന്നിവ നിലവിൽ വന്നിരിക്കുന്നു. ഈ ഉദ്ദ്യേശത്തിൽ വിശാലമായ രീതിയിൽ ബൈഅത്തിന്റെ സംവിധാനം നടപ്പിലാക്കി. ഹസ്രജി (റഹ്.അ)യുടെ കാലഘട്ടത്തിൽ തീരുമാനിക്കപ്പെട്ട ഷൂറ ഐക്യകണ്ഠേന തീരുമാനിച്ച് നിർത്തലാക്കിയതാണ് ഈ ബൈഅത്ത്, അതിന്റെ മുഴുവൻ അംഗങ്ങളുടേയും ഒപ്പോടുകൂടിയ രേഖകൾ ലഭ്യമാണ്.
നമ്മുടെ മുതിർന്നവരുടെ കാലഘട്ടങ്ങളിൽ ഇല്ലാതിരുന്ന പുതിയ രീതികൾ മഷ്ടറകൂടാതെ വ്യാപകമായി പ്രചരിക്കപ്പെട്ടു:
- ദഅ് വത്ത് തഅ്ലീം- ഇസ്തിഖ്ബാൽ.
നമ്മുടെ മുതിർന്നവരുടെ കാലഘട്ടത്തിൽ ഇല്ലാതിരുന്ന പുതിയതായി ഉണ്ടാക്കപ്പെട്ട സാങ്കേതികപദമാണ് ഇത്. ഇതിന്റെ പേര് ഇപ്പോൾ “താഅമി മസ്ജിദ്” എന്ന് മാറ്റിയിട്ടുണ്ടങ്കിലും ആശയം ഒന്നുതന്നെയാണ്. ഇത് കാരണമായി ദിവസേന വീടുവീടാന്തരമുള്ള പരിശ്രമത്തിന്റെയും ഉമുമീ ഗഷ്തിന്റേയും പ്രാധാന്യം ഇല്ലാതായി. - നമ്മുടെ കഴിഞ്ഞു പോയ മുതിർന്നവരുടെ കാലത്ത് എല്ലാവരാലും അംഗീകരിക്കപ്പെട്ട പ്രധാനികളുടെ മേലും വിത്യസ്തങ്ങളായ പ്രത്യേക വിഭാഗങ്ങളുടേയും മേലുമുള്ള പരിശ്രമത്തെ നിർത്തലാക്കി. സമൂഹത്തിലെ പ്രധാനികളും വിവിധ പ്രത്യേക വിഭാഗങ്ങളും പിന്നീട് അവരുടെ പ്രദേശിക മസ്ജിദ് വാറിൽ പരിശ്രമത്തിൽ പങ്കെടുത്തു. പ്രത്യേക വിഭാഗങ്ങളിലുള്ള പരിശ്രമത്തെ ഇല്ലാതാക്കാനും “താമിറേ
- മസ്ജിദ്” പൊതുവാക്കാനും വേണ്ടി ഖുർആൻ, ഹദീസ്, സഹാബാക്കളുടെ ചരിത്രം എന്നിവയിൽ നിന്ന് തെറ്റായ വ്യാഖ്യാനങ്ങൾ അനുമാനിച്ചു.
- മുൻതഖബ അഹാദീസ്.
നേരിട്ടോ സൂചന കൊണ്ടുപോലുമോ മൗലനാ യൂസുഫ് (റഹ്.അ) ഈ കിത്താബിൽ നിന്നും തഅ്ലീം ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. ഫളായിലിന്റെ കിത്താബുകളുടെ പ്രാധാന്യം പതുക്കെ പതുക്കെ കുറച്ച് കൊണ്ടുവന്ന് അതിന്റെ സ്ഥാനത്ത് മുൻതഖബ അഹാദീസ് നടപ്പിലാക്കാനുള്ള പരിശ്രമം നടന്നു കൊണ്ടിരിക്കുന്നു.
മസുതുറാത്തിന്റെ 5 അമലുകൾ.
ഇത്തരം പുതിയ കാര്യങ്ങൾ നമ്മുടെ പ്രവർത്തകരെ സ്ഥിരമായി ആശയക്കുഴപ്പത്തിലാക്കുന്നു.
ഈ പുതിയ കാര്യങ്ങളുടെ പ്രചാരാകാതെയിരുന്നാൽ അവരാരായിരുന്നാലും “നിസ്സാമുദ്ദീനിന്റെ തർത്തീബിന് ” എതിരായവർ എന്ന് കരുതപ്പെടും. അത്തരം പ്രദേശങ്ങളെ “നിസ്സാമുദ്ദീനിന്റെ തർത്തീബിലല്ലാത്ത പ്രദേശങ്ങളെന്നും” പറയപ്പെടും. എന്തായാലും ഈ പറയപ്പെട്ട പുതിയ കാര്യങ്ങളെ പരിചയപ്പെടുത്തുന്നത് ഒരാൾ മാത്രമാണ് – അത് മൗലാനാ മുഹമ്മദ് സാഅ്ദ് സാഹിബ് ആണ്
നിസ്സാമുദ്ദീനിലെ മുഴുവൻ മജിലിസ്റ്റുകളും ഈത്തരം മുദാഖറകൾക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. മുതിർന്നവരുടെ സുഹബ്ബത്തോ പരിഗണനയോ കരഗതമാവാത്ത ഒരു പുതിയ സംഘം നിസ്സാമുദ്ദീൻ കൈയ്യടക്കിയിരിക്കുകയാണ്. കൂടാതെ അവർ പ്രവർത്തകരെ ദിനേനയെന്നോണം ആശയക്കുഴപ്പത്തിൽ ആക്കുകയാണ്. അവർ പറയുകയാണ് – “നിങ്ങളുടെ പ്രദേശങ്ങളിലെ / ഹൽഖകളിലെ പഴയ ആളുകൾ പറയുന്നത് അനുസരിക്കേണ്ടതില്ല, കാരണം അവർ നിസ്സാമുദ്ദീനിലെ നിലവിലുള്ള തർത്തിബല്ല നടപ്പിലാക്കുന്നത്. പുതിയ തർത്തീബ് പ്രചരിപ്പിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ ജമാഅത്തുകൾക്ക് പോലും നൽകപ്പെടുകയാണ്. അത് കൊണ്ട് പുതിയ രീതികളെ വിശദീകരിക്കുന്നവരെ മാത്രമേ നിസ്സാമുദ്ദിനിലെ റവാങ്കികൾക്കു വേണ്ടിയും സമ്മേളനങ്ങൾക്ക് പോകുന്ന മുത്തകല്ലിമായും തീരുമാനിക്കപ്പെടുകയുള്ളു. ഇത് എല്ലാ സ്റ്റേറ്റിലും ഹൃദയങ്ങളുടെ ഭിന്നതക്കും രണ്ട് മാനസ്സികാവസ്ഥകൾ നിലവിൽ വരാനും കാരണമാക്കി. പരിശ്രമത്തിൽ പുതിയതായി വന്ന സഹോദരങ്ങൾ കരുതാൻ തുടങ്ങി എന്തുകൊണ്ട് അവരുടെ പ്രദേശങ്ങളിലെ മുതിർന്നവർ നിസ്സാമുദ്ദീനിലെ തർത്തിബ് നടപ്പിൽ വരുത്തുന്നില്ല?. മുതിർന്ന പ്രവർത്തകരാവട്ടെ – മഷൂറയിൽ തീരുമാനിക്കപ്പെടാത്ത കാര്യങ്ങൾ, അതും പരിശ്രമത്തിനെ അതിന്റെ
അടിസ്ഥാനത്തിൽ നിന്നും തെറ്റിക്കുന്ന, പരിശ്രമത്തിനെ അതിന്റെ നഹജിൽ നിന്നും വ്യതിചലിപ്പിക്കപ്പെടുന്ന പുതിയ കാര്യങ്ങൾ എങ്ങനെ പൊതുവായി പറയുമെന്ന
ചിന്താകുഴപ്പത്തിലായി. എല്ലായിടവും വിഭാഗീയതയും കുഴപ്പങ്ങളും ആശങ്കകളും കൊണ്ട് നിറഞ്ഞു. ഈ പരിശ്രമത്തിന്റെ ആത്മാവായിരുന്ന പരലോകചിന്ത,
ഉമ്മത്തിനെക്കുറിച്ചുള്ള ഫിക്റും പരിഗണനയും, ആത്മ-സംസ്കരണവും തർബിയ്യത്തും ഇല്ലാതായി.
നമ്മുടെ മുതിർന്നവരിൽ നിന്ന് ഒരിക്കലും സുഹബ്ബത്തിന്റെ അവസരം ലഭിക്കാതിരുന്ന ഒരു സംഘത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ് മൗലവി സാഅ്ദ് സാഹിബ്. അവരുടെ വ്യക്തിപരമായ പ്രയോജനങ്ങൾക്ക് വേണ്ടി മൗലവി സാഅ്ദ് സാഹിബിന്റെ എല്ലാ പുതിയ പുതിയ കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടിരിന്നു. “പരിശ്രമത്തെ കുറിച്ച് ഞാൻ മനസ്സിലാക്കിയത് പോലെ മുൻകഴിഞ്ഞവരോ ഇപ്പോൾ ജീവിച്ചിരിക്കുന്നവരോ മനസ്സിലാക്കിയിട്ടില്ല”- എന്ന തെറ്റിദ്ധാരണയിൽ മൗലവി സാഅ്ദ് സാഹിബ് വീഴാൻ ഇത് കാരണമായി. പുതിയ പുതിയ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മൗലവി സാഅ്ദ് സാഹിബ് ഇങ്ങനെ ആവർത്തിച്ച് പറയുന്നുണ്ട് -” ഞാൻ നിങ്ങൾക്ക് ഖുർആൻ, ഹദീസ്, സീറത്തിന്റെ വെളിച്ചത്തിൽ നിന്നുമാണ് ഈ കാര്യങ്ങളെ വിശദീകരിക്കുന്നത് അതുകൊണ്ട് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സീറത്തിൽ നിന്നും ഈ പരിശ്രമം ചെയ്യണം” – ഇതദ്ദേഹം പറയുമ്പോൾ -“എന്താ നമ്മുടെ മുൻഗാമികൾ ഖുർആൻ, ഹദീസ്,
സീറത്തിന്റെ അടിസ്ഥാനത്തിലല്ലാതെയാണോ പരിശ്രമത്തെ മനസ്സിലാക്കിത്തന്നത് എന്ന് സംശയം വരികയാണ്.
ഇന്ന് ബയാനുകൾ മുഴുവനും ആക്ഷേപങ്ങളും, വിമർശനങ്ങളും, താഴ്ത്തിക്കെട്ടലും, ആജ്ഞാസ്വരവും, കുറച്ചുകാണിക്കലും കൂടാതെ മുതിർന്നവർ കാണിച്ചു തന്ന മാതൃകക്കെതിരായ പുതിയ വിശദീകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ ദിവസവും പുതിയ പുതിയ കാര്യങ്ങൾ അവതരിപ്പിക്കപ്പെടുന്നു. ഉലമാക്കളും മഷായിഖുകളും എന്താണ് സംഭവിക്കുന്നതെന്ന് ആശ്ചര്യപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യുന്നു!. അഥവാ ഈ ദിശയിൽ തന്നെ പരിശ്രമം മുന്നോട്ട് പോകുകയാണെങ്കിൽ സമീപകാലത്തു തന്നെ ഉലമാക്കൾ ഈ
പരിശ്രമത്തിനെതിരാവുകയും ഉമ്മത്തിന്റെ നന്മയെപറ്റി അതിയായ ആശങ്കയുള്ള ആളുകൾ പരിശ്രമത്തിൽ നിന്നു തന്നെ വിദൂരമായിപ്പോകും ചെയ്യും.
2015 ലെ നംവബർ മാസത്തിൽ ലോകത്തിലെ എല്ലാ പഴയ പ്രവർത്തകരുടേയും സാനിദ്ധ്യത്തിൽ പരിശ്രമത്തിന്റെ ഒത്തൊരുമയും തനതായ അവസ്ഥയും (ഇജ്തിമായീയത്തും നഹ്ജും) സംരക്ഷിക്കപ്പെടാൻ വേണ്ടി, ഹസ്രജിയുടെ കാലത്ത് തീരുമാനിച്ച ഷൂറയെ പൂർത്തീകരിച്ചു. ഞാനും ആ സ്ഥലത്തുണ്ടായിരുന്നു, മൗലവി സാഅ്ദ് സാഹിബ് എന്തുകൊണ്ടിതിനെ അംഗീകരിക്കുന്നില്ല എന്ന് എനിക്കിന്നും മനസ്സിലാവുന്നില്ല.
പരിചയസമ്പന്നരായ ഒരു ഷൂറയിലെ അംഗങ്ങളുടെ മേൽനോട്ടമോ മാർഗനിർദ്ദേശങ്ങളോ ഇല്ലാതെ ഒരു ഇസ്ലാമിക സ്ഥാപനമോ, വിദ്യഭ്യാസ സ്ഥാപനമോ, സമുദായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളോ, മുസ്ലീം ഉമ്മത്ത് ഒരുമിച്ച് ചേർന്ന് ചെയ്യുന്ന ഏതെങ്കിലും പരിശ്രമമോ നിലനിൽക്കുകയില്ല. ഇത്രയും ഉന്നതമായ ഒരു പരിശ്രമത്തെ ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ ഏൽപ്പിച്ച് കൊടുക്കുന്നത് വളരെ അപകടകരമാണ്. ഈ ലോകത്ത് ആരും തന്നെ സ്വന്തം ബലഹീനതയിൽ നിന്നും നഫ്സിനെ ബാധിക്കുന്ന രോഗങ്ങളിൽ നിന്നും രക്ഷ പ്രാപിച്ചവരല്ല!. മിക്കവാറും ഈ കാരണത്തിൽ തന്നെയാണ് മൗലാനാ ഇല്ല്യാസ് (റഹ്. അ) പറഞ്ഞത് “ഭാവിയിൽ ഒരു ഷൂറയുടെ മേൽനോട്ടത്തിൽ ഈ പരിശ്രമം നടക്കും. (റെഫറൻസ് : ” മൗലാന ഇല്ല്യാസ് (റഹ്. അ)യുടെ അവസാനത്തെ കത്തുകൾ” മൗലാന ആബുൽ ഹസ്സൻ ആലി നദ്വി (020. Mrd)).
ഉത്തരവാദിത്ത ബോധം ഉള്ളതുകൊണ്ടും അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള കണക്കുചോദ്യത്തെ ഭയപ്പെടുന്നതു കൊണ്ടുമാണ് ഞാൻ ഈ കത്തെഴുതുന്നത്. അല്ലാഹു സുബ്ഹാന വ താ നമ്മുടെ മുതിർന്നവർ കാണിച്ചു തന്ന മാതൃകയിൽ ഈ പരിശ്രമം ചെയ്യാനുള്ള തൗഫീഖ് തരുകയും പരിശ്രമത്തിൽ വന്നിട്ടുള്ള പുതുനിർമിതങ്ങളായ കാര്യങ്ങളിൽ നിന്ന് നമ്മളെയെല്ലാം രക്ഷപ്പെടുത്തുകയും ചെയ്യട്ടെ. ആമീൻ
മഅസ്സലാം,
ബന്ധ മുഹമ്മദ് യഖൂബ് ഓഗസ്റ്റ് 28, 2016